തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം 22ാം ദിവസത്തിലേക്ക്. സമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേസമയം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം ഇന്നും തുടരും.
ഇന്നലെ രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്യോഗാര്‍ത്ഥികളുടെ സഹനസമരം ഏറെ ചര്‍ച്ചയാകുമ്പോഴും സര്‍ക്കാര്‍ അവഗണിക്കുകയാണ്. നിയമന വിവാദം പ്രധാന രാഷ്ട്രീയവിഷയമായി മാറുമ്പോള്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുവാക്കള്‍.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.