കലക്ട്രേറ്റിന് മുന്നില്‍ നാളെ കോണ്‍ഗ്രസ് നേതാക്കളുടെ സത്യാഗ്രഹം; കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും 

Published on 15 February 2021 9:27 pm IST
×

കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്തെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ കലക്ട്രേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹം നടത്തും. സത്യാഗ്രഹ സമരം കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം വാര്‍ഡ് തലത്തില്‍ നാളെ വൈകിട്ട് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait