കണ്ണൂര്‍ ജില്ലയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Published on 15 February 2021 9:17 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 122 പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

സമ്പര്‍ക്കം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
ആറളം 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 5
ധര്‍മ്മടം 5
എരഞ്ഞോളി 1
ഏഴോം 8
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 2
കണ്ണപുരം 1
കേളകം 2
കോളയാട് 2
കോട്ടയം മലബാര്‍ 8
കുന്നോത്തുപറമ്പ് 11
മാലൂര്‍ 2
മാങ്ങാട്ടിടം 5
മയ്യില്‍ 1
മൊകേരി 3
മുണ്ടേരി 1
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 5
പാട്യം 1
പായം 2
പെരളശ്ശേരി 1
പേരാവൂര്‍ 1
പിണറായി 1
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 3

ഇതരസംസ്ഥാനം

കടന്നപ്പള്ളി പാണപ്പുഴ 1
പിണറായി 1

വിദേശത്തു നിന്നും വന്നവര്‍

കൂത്തുപറമ്പ് നഗരസഭ 1
കല്യാശ്ശേരി 1
കൂടാളി 1
കുഞ്ഞിമംഗലം 1
പന്ന്യന്നൂര്‍ 1
പരിയാരം 2

ആരോഗ്യ പ്രവര്‍ത്തകര്‍

ആറളം 1
കുന്നോത്തുപറമ്പ് 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  50843 ആയി. ഇവരില്‍ 230 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 47351 ആയി. 272 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2753 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2665 പേര്‍ വീടുകളിലും ബാക്കി 88 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.  

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13780 പേരാണ്. ഇതില്‍ 13473 പേര്‍ വീടുകളിലും 307 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ നിന്ന് ഇതുവരെ 532190 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 531673 എണ്ണത്തിന്റെ ഫലം വന്നു. 517 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait