തളിപ്പറമ്പ്: ക്ഷേത്രത്തില്‍ കവര്‍ച്ച ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം. മഴൂര്‍ ശ്രീ ധര്‍മ്മിക്കുളങ്ങര ബലഭദ്ര സ്വാമി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രം ഓഫിസിനോട് ചേര്‍ന്ന വഴിപാട് കൗണ്ടറില്‍ നിന്നും 5000 രൂപ പണം കവര്‍ന്നിട്ടുണ്ട്. ശ്രീകോവിലില്‍ നിന്നും വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലിസ് എത്തി പരിശോധന നടത്തും. ഇന്നു പുലര്‍ച്ചെയോടെ ക്ഷേത്രം മേല്‍ശാന്തി എത്തിയപ്പോഴാണ് പ്രധാന വാതില്‍ തുറന്നത് ശ്രദ്ധയില്‍പ്പെട്ടത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.