മതിലിന്റെ കല്ല് ഇളകി വീണ് വിദ്യാര്‍ഥി മരിച്ചു 

Published on 15 February 2021 4:31 pm IST
×

നീലേശ്വരം: മതിലില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കല്ല് ഇളകി വീണ് വിദ്യാര്‍ഥി മരിച്ചു. നീലേശ്വരം ചായ്യോം ചക്ലിയ കോളനിയിലെ രമേശന്റെയും ഷൈലജയുടെയും മകന്‍ റിഥിനാ (12) ണ് മരിച്ചത്. 

ഇന്നലെ രാത്രി ഏഴോടെയോടെയാണ് അപകടം. വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ച് സ്വകാര്യ വ്യക്തിയുടെ ഉയര്‍ത്തി കെട്ടിയ മതിലില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ കല്ല് ഇളകി നെഞ്ചിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഥിനെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചായ്യോം സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. നീലേശ്വരം പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: സനീഷ്, വിപിന്‍. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. നീലേശ്വരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait