ദില്ലി: ഹഥ്റാസിലേക്കുള്ള യാത്രാമധ്യേ യു.പി പോലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദിക്ക് കാപ്പന് ഇടക്കാല ജാമ്യം. അസുഖ ബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതിയാണ് അഞ്ച് ദിവസത്തേക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്മയെ കാണുക മാത്രമായിരിക്കണം കേരളത്തിലേക്ക് പോകുന്നതിന്റെ ഉദ്ദ്യേശമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഉത്തര്‍പ്രദേശ് പോലിസിന്റെ അകമ്പടിയോടെയാകും കാപ്പന് കേരളത്തില്‍ എത്തുക. കേരളാ പോലിസും സുരക്ഷയൊരുക്കണം. സമൂഹ മാധ്യമമടക്കം ഒരു മാധ്യമവുമായും സംസാരിക്കാനോ പ്രതികരിക്കാനോ പാടില്ല. പൊതുജനങ്ങളെ കാണരുത്. ബന്ധുവല്ലാത്ത ഡോക്ടറെ കാണാം തുടങ്ങി കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുമെന്നും കോടതി വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.