ആലക്കോട്: വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 50 ലിറ്റര്‍ വാഷ് പിടികൂടി. റെയിഞ്ച് എക്സൈസ് ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ പി.ആര് സജീവിന്റെ നേതൃത്വത്തില്‍ വെള്ളാടിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് വാഷ് പിടികൂടിയത്. വാഷ് വീട്ടില്‍ സൂക്ഷിച്ച വെള്ളാട് ചെമ്പുവെച്ച മൊട്ട സ്വദേശി തോയന് രാഘവനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ സാജന് കെ.കെ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ധനേഷ്.വി, പി.ഷിബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.