ആലക്കോട്: മരപണിക്കാരനായ മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലക്ക് മാരകമായ മുറിവേറ്റ് ചോര വാര്‍ന്ന നിലയില്‍ പരപ്പ-മുതുശേരി റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മുതുശേരിയിലെ പരേതനായ കുഞ്ഞമ്പുവിന്റെ മകന് പുലിക്കിരി ഹൗസില്‍ പി.കെ ശശി (55) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെ റബ്ബര്‍ ടാപ്പിങിന് പോകുകയായിരുന്ന തൊഴിലാളികളാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന് ആലക്കോട് ഇന്‍സ്പെക്ടര്‍ കെ.വിനോദന്‍, എസ്.ഐ എം.കെ രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനക്ക് ശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും. മരം വെട്ട് തൊഴിലാളിയായ ശശിയെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു. തലക്ക് വെട്ടേറ്റതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യ: ഓമന. മക്കള്‍: ശാരിക, ശരണ്യ.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.