അക്രമ സമരത്തിന് പിന്നില്‍ യു.ഡി.എഫ് ഗൂഢാലോചന: വിജയരാഘവന്‍

Published on 15 February 2021 12:12 pm IST
×

കണ്ണൂര്‍: പി.എസ്.സി റാക് ഹോള്‍ഡേഴ്‌സിനെ മുന്നില്‍ നിര്‍ത്തി യു.ഡി.എഫ് അക്രമ സമരം അഴിച്ചുവിടുകയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്ത് അക്രമ സമരങ്ങള്‍ ഉണ്ടാക്കാനുള്ള ഗൂഢാലോചനയാണ് യു.ഡി.എഫ് നടത്തുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ ആഭാസങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ തടത്തുന്നതെന്നും കേരളത്തിന്റെ വികസനം തടയുക സമര ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു. മാനുഷിക പരിഗണന നല്‍കിയാണ് താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നടത്തിയത്. ഇല്ലാത്ത ഒഴിവുകളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് ജോലി കൊടുക്കാന്‍ പറ്റില്ല. പി.എസ്.സി വഴി നിയമനം നടത്തുന്ന ഒരു തസ്തികയിലും ഈ സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികക്കാരെ നിയമിച്ചിട്ടില്ല. തൊഴിലില്ലായ്മ വര്‍ദ്ധിക്കാന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടുകളായിരുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു. കേന്ദ്ര ഗവണ്‍മെന്റ് നിയമനം നടത്താതിരിക്കുന്നതില്‍ ആരും പ്രശ്‌നം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait