കണ്ണൂര്‍: നിയമന തട്ടിപ്പ് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി ഓഫിസ് ഉപരോധിച്ചു. ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
സമരം റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. സുദീപ് ജെയിംസ്, സെക്രട്ടറിമാരായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ഇമ്രാന്.പി, ബ്ലോക്ക് പ്രസിഡന്റുമാരായ സുധീഷ് വെള്ളച്ചാല്‍, നികേത് നാറാത്ത്, അതുല്‍ വി.കെ, മുഹ്സിന് കീഴ്ത്തളി, ജിതേഷ് പള്ളിക്കുന്ന്, വരുണ്‍ സി.വി, നൗഫല്‍ വാരം, രാഹുല്‍, രാഹുല്‍ പി.പി, റുബിന്‍ എടക്കാട്, അക്ഷയ് കോവിലകം, അരുണ്‍ സി.വി തുടങ്ങിയവര്‍ നേതൃത്വം നല്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.