രാജ്യത്ത് 24 മണിക്കൂറിനിടെ 11,649 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

Published on 15 February 2021 11:11 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 90 മരണം കൂടി സ്ഥിരീകരിച്ചു. 9,489 പേര്‍ കൂടി രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

രാജ്യത്ത് ഇതിനോടകം 1,06,21,220 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. 1,55,732 പേര്‍ക്കാണ് ഇതിനകം രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 1,39,637 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 82,85,295 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. 

ഫെബ്രുവരി 14 വരെയുള്ള കണക്കുകള്‍ പ്രകാരം 20,67,16,634 സാമ്പിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. ഇന്നലെ മാത്രം 4,86,122 സാമ്പിളുകള്‍ പരിശോധിച്ചതായും ഐ.സി.എം.ആര്‍ പറഞ്ഞു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait