പ്രതിയെ പിടിക്കാന്‍ പോയ പോലിസ് സംഘത്തിന് നേരെ സി.പി.എം അക്രമം; അമ്പതോളം പേര്‍ക്കെതിരെ കേസ്

Published on 15 February 2021 10:55 am IST
×

കോഴിക്കോട്: പ്രതിയെ പിടിക്കാന്‍ പോയ പോലിസുകാര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. എസ്.ഐ ഉള്‍പ്പെടെ നാല് പോലിസുകാര്‍ക്ക് സാരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരു പോലിസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത് സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് സെകട്ടറി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ്.  ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ അശോകനടക്കം കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെ പോലിസ് കേസെടുത്തു. 

കോഴിക്കോട് കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. എസ്.ഐ വിനീഷ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ പോലിസ് ജീപ്പും തകര്‍ന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait