ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാല അസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്സിന് ഇതാദ്യമായി കുട്ടികളില്‍ പരീക്ഷിക്കും. ഏഴിനും 17നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന് ഫലപ്രദമാണോ എന്നറിയാനാണ് ഇടക്കാല പരീക്ഷണം നടത്തുന്നതെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.
300 വോളന്റിയര്‍ക്ക് ആദ്യ ഘട്ടത്തില്‍ കുത്തിവെപ്പ് നല്കാന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വകലാശാല പറഞ്ഞു. കുത്തിവെപ്പ് ഈ മാസത്തില്‍ ആരംഭിച്ചേക്കും. വാക്സിന്റെ സുരക്ഷയും രോഗപ്രതിരോധ ശേഷിയുമാണ് പഠന വിധേയമാക്കുക. നേരത്തെ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ ചെയ്തിരുന്നു. അസ്ട്രാസെനെകയുടെ കോവിഡ് വാക്സിന് സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.