മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 180 പേര്‍ക്ക് കോവിഡ് 

Published on 13 February 2021 5:01 pm IST
×

മലപ്പുറം: മലപ്പുറത്ത് വീണ്ടും കൂട്ട കോവിഡ്. പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് 180 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായത്. ഇതോടെ ആകെ 442 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 

രണ്ട് ഘട്ടങ്ങളിലായാണ് ഇത്രയും പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും, വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 85 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 262 പേര്‍ക്കാണ് വൈറസ് പകര്‍ന്നതായി കണ്ടെത്തിയിരുന്നത്. പോസിറ്റീവായവരുമായി സമ്പര്‍ക്കമുള്ളവരുടെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തുവന്നിട്ടില്ല. സമീപത്തെ മറ്റു സ്‌കൂളുകളിലെ ഫലവും വരാനുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait