13 കുപ്പി മാഹി മദ്യവുമായി വില്‍പനക്കാരന്‍ പിടിയില്‍ 

Published on 13 February 2021 12:27 pm IST
×

പയ്യന്നൂര്‍: 13 കുപ്പി പുതുച്ചേരി മദ്യവുമായി വില്‍പനക്കാരനായ മധ്യവയസ്‌കനെ പോലിസ് അറസ്റ്റു ചെയ്തു. വെള്ളോറ പെരുമ്പടവ് സ്വദേശി അയ്പ്പാറ ഹൗസില്‍ ബെന്നി (50) ആണ് പിടിയിലായത്. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ടി ബിജിത്ത് എസ്.ഐ ശരണ്യ എന്നിവരടങ്ങിയ സംഘമാണ് പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് പിടികൂടിയത്. 

ഇന്നലെ വൈകുന്നേരം ആറോടെയാണ് ഇയാള്‍ പിടിയിലായത്. മദ്യ വില്‍പനക്കാരനായ പ്രതിയില്‍ നിന്നും 750 മില്ലിയുടെ 13 കുപ്പി മാഹി മദ്യവും 1500 രൂപയും പോലിസ് പിടിച്ചെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. 2019 ല്‍ തീവണ്ടി മാര്‍ഗം എത്തിച്ച മാഹി മദ്യ ശേഖരവുമായി പുലര്‍ച്ചെ പയ്യന്നൂര്‍ തെക്കേ ബസാറില്‍ വച്ച് ഇയാളെ പോലിസ് പിടികൂടിയിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait