ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നല്‍കിയ ആറ് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 13 February 2021 11:43 am IST
×

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായെത്തിയ പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് പോലിസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ആണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. എ.എസ്.ഐമാരായ ഷിബു ചെറിയാന്‍, ജോസഫ് ആന്റണി, ബിജു, സീനിയര്‍ സി.പി.ഒ സില്‍ജന്‍ അടക്കമുള്ളവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളം ജില്ലയിലെ നാല് പോലിസ് ഉദ്യോഗസ്ഥരാണ് ഡി.സി.സി ഓഫിസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാള്‍ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്. എറണാകുളം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഷിബു ചെറിയാന്‍, എ.ആര്‍ ക്യാമ്പിലെ ജോസ് ആന്റണി അടക്കമുള്ള പോസ് അസോസിയേഷന്‍ മുന്‍ ഭാരവാഹികളാണ് ഡി.സി.സി ഓഫിസിലെത്തി ആശംസ അറിയിച്ചത്. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait