തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി

Published on 13 February 2021 11:38 am IST
×

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കൂടി. സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധനവില കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂട്ടിയത്.

എറണാകുളത്ത് പെട്രോളിന് ലിറ്ററിന് 88.60 രൂപയും ഡീസലിന് 83.40 രൂപയാണ് ഇന്നത്തെ വില. ആറ് ദിവസത്തിനിടെ പെട്രോളിന് ഒരുരൂപ 45 പൈസയും ഡീസലിന് ഒരുരൂപ 69 പൈസയുമാണ് കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധനവില അവശ്യ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait