മുണ്ടേരി: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ ബാങ്ക് ജീവനക്കാരന് മരിച്ചു. പടന്നോട്ട് എടക്കണമ്പേത്ത് ഹൗസില്‍ എം.ഷമല്‍ (28) ആണ് മരിച്ചത്. മൗവ്വഞ്ചേരി ബാങ്ക് മുണ്ടേരിമൊട്ട ബ്രാഞ്ചില്‍ ബില്‍ കലക്ടറാണ്. ഡി.വൈ.എഫ്.ഐ പടന്നോട്ട് യൂനിറ്റ് സെക്രട്ടറി മുണ്ടേരി മേഖലാ കമിറ്റി അംഗം, സി.പി.എം പടന്നോട്ട് ബ്രാഞ്ചംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 6.30നായിരുന്നു അപകടം. റോഡരികിലൂടെ നടക്കുകയായിരുന്ന ഷമലിന്റെ ദേഹത്ത് വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ചക്കരക്കല്‍ പോലിസ് അന്വേഷണം ആരംഭിച്ചു. യു.വി രമേശന്റെയും ശോഭയുടെയും മകനാണ്. സഹോദരന്: ശരത്ത് (ഗള്‍ഫ്). സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് കുറ്റിയാട്ടൂര്‍ പഞ്ചായത്ത് ശ്മശാനത്തില്‍.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.