മദ്യലഹരിയില്‍ വാക്കേറ്റം: യുവാവിന് കുത്തേറ്റു നില ഗുരുതരം; പ്രതി ഒളിവില്‍

Published on 12 February 2021 12:53 pm IST
×

വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ വാക്കേറ്റത്തിനിടെ യുവാവിന് കുത്തേറ്റു. കൊട്ടിയൂര്‍ സ്വദേശി ബളാല്‍ കല്ലം ചിറയില്‍ എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ഷിനോജി (40) ന്റെ മുഖത്താണ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. 

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ ഇയാളെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബളാല്‍ കല്ലം ചിറയില്‍ താമസിക്കുന്ന വിനു (42) ആണ് കത്തി കൊണ്ട് കുത്തിയത്. സംഭവശേഷം പ്രതി ഒളിവില്‍ പോയി. പരിയാരത്ത് കഴിയുന്ന ഷിനോജിന്റെ മൊഴി രേഖപ്പെടുത്തിയ വെള്ളരിക്കുണ്ട് പ്രിന്‍സിപ്പല്‍ എസ്.ഐ പി.ബാബുമോന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait