പയ്യന്നൂര്‍: പയ്യന്നൂര്‍ ബി.കെ.എം ജംഗഷന് സമീപം പ്രവര്‍ത്തിക്കുന്ന അറേബ്യന്‍ ജ്വല്ലറിയില്‍ നിന്നും മോഷണം പോയ മെഷീന് അന്വേഷണത്തില്‍ പോലിസ് കണ്ടെത്തി. മോഷ്ടാവായ തമിഴ്നാട് സ്വദേശിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ജ്വല്ലറിയില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം ഉരുക്കുന്ന മെഷീനാണ് കഴിഞ്ഞ ദിവസം പയ്യന്നൂര്‍ കോറോം റോഡില്‍ പ്രവര്‍ത്തിക്കുന്ന ആക്രി കടയില്‍ നിന്നും പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ടി.വിജിത്തിന്റെ നിര്‍ദേശപ്രകാരം എസ്.ഐ മനോജ് കാനായിയും സംഘവും കണ്ടെത്തിയത്. പയ്യന്നൂരിലും പരിസരത്തും സമീപ നാളുകളിലായി സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും മോട്ടോറുകളും ഇലക്ട്രിക്കല്‍ സാധനങ്ങളും മോഷണം പോകുന്നത് പതിവായതോടെ പോലിസ് നടത്തിയ അന്വേഷണത്തിനിടെയാണ് തൊണ്ടിമുതല്‍ ആക്രി കടയില്‍ നിന്നും കണ്ടെടുത്തത്. തമിഴ്നാട് സ്വദേശിയായ മോഷ്ടാവാണ് ഇത് വില്പന നടത്തിയതെന്നാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രതിക്കായി പോലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.