കൊച്ചി: എന്‍.സി.പിയല്ല ആര് പുറത്ത് പോയാലും ഇടതുമുന്നണിക്ക് ക്ഷീണമില്ലെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും കടന്നപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.
എ.കെ ശശീന്ദ്രന് അല്ല ആര് കോണ്‍ഗ്രസ് എസിലേക്ക് വന്നാലും സ്വീകരിക്കാന്‍ തയ്യാറാണെന്നും കടന്നപ്പള്ളി വ്യക്തമാക്കി. എന്‍.സി.പി ഇടതുമുന്നണി വിടുകയാണെങ്കില്‍ എ.കെ ശശീന്ദ്രന് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് എസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. പാലാ സീറ്റിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും എന്‍.സി.പി ഇടതുമുന്നണിയില്‍ തുടരണമെന്ന അഭിപ്രായമാണ് തുടക്കം മുതല്‍ ശശീന്ദ്രന് സ്വീകരിച്ചത്. എന്‍.സി.പി മുന്നണി വിടുകയാണെങ്കില്‍ സ്വന്തം പാട്ടി രൂപീകരിച്ച് എല്‍.ഡി.എഫില്‍ തുടരുകയോ കോണ്‍ഗ്രസ് എസില്‍ ചേരുകയോ ചെയ്യാനാണ് സാധ്യത.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.