ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെതിരേ കേസ് 

Published on 12 February 2021 12:14 pm IST
×

തളിപ്പറമ്പ്: വിവാഹ വാഗ്ദാനം നല്‍കി ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവിനെതിരേ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ബക്കളം കാനൂലിലെ ജീജിത്ത് (28) ആണ് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയതെന്നാണ് പരാതി. യുവതിയുടെ വീട്ടില്‍ വച്ചാണ് ഇയാള്‍ പലതവണ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. തളിപ്പറമ്പ് ബക്കളം കാനൂലിലെ ദളിത് വിഭാഗത്തില്‍പ്പെട്ട 35കാരിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. 2019 സെപ്തംബര്‍ രണ്ട് മുതലാണ് കേസിനാസ്പദമായ സംഭവം. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait