ഷുഹൈബിന്റെ ഘാതകരെ ജയിലില്‍ അടക്കുക തന്നെ ചെയ്യും: സതീശന്‍ പാച്ചേനി

Published on 12 February 2021 11:38 am IST
×

കണ്ണൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്കാകെ മാതൃകയുമായ നേതാവ് ഷുഹൈബിന്റെ ഘാതകരെ പിണറായി ഭരണകൂടം രക്ഷിക്കാന്‍ ശ്രമിച്ചാലൊന്നും നീതി പരാജയപ്പെടില്ലെന്നും ക്രിമിനലുകളെ ജയിലില്‍ അടക്കുക തന്നെ ചെയ്യുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ മൂന്നാം രക്തസാക്ഷിത്വ ദിനത്തില്‍ ഡി.സി.സി ഓഫിസില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് നേതൃത്വം കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഉജ്വലനായ മനുഷ്യ സ്‌നേഹിയായ ഷുഹൈബ് മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ രാപ്പകലില്ലാതെ ഓടി നടന്നത് ജനാധിപത്യ കേരളം ഒരിക്കലും മറക്കില്ലെന്നും ഷുഹൈബിന്റെ ഘാതകരെ രക്ഷിക്കാന്‍ പൊതു ഖജനാവിലെ പണം ചിലവഴിച്ച പിണറായി ഭരണത്തെ തൂത്തെറിയാന്‍ കേരളം കാത്തിരിക്കുകയാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. 

നേതാക്കളായ എ.ഐ.സി.സി സെക്രട്ടറി പി.വി മോഹന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി.എം നിയാസ്, അഡ്വ. സോണി സെബാസ്റ്റ്യന്‍, കെ.പി.സി.സി സെക്രട്ടറിമാരായ പി.വി ബാബുരാജ്, ബാലകൃഷ്ണന്‍ കിടാവ് നേതാക്കളായ റിജില്‍ മാക്കുറ്റി, രജിത് നാറാത്ത്, ബിജു ഉമ്മര്‍, കൂക്കിരി രാഗേഷ്, ടി.ജയകൃഷ്ണന്‍, റീന കൊയ്യോന്‍, കല്ലിക്കോടന്‍ രാഗേഷ്, ടി.കെ അജിത്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait