കണ്ണൂര്‍: മുഖ്യമന്ത്രി തന്നെ പിന്തുടര്ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കെ.എം ഷാജി എം.എല്‍.എ. കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഇങ്ങനെ വൈരം കാണിക്കുന്നൊരാള്‍ രാഷ്ട്രീയത്തില്‍ വേറെ ഇല്ലെന്നും ഷാജി ആരോപിച്ചു.
ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്പാദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും സുരക്ഷിത മണ്ഡലം അഴീക്കോടാണ്. ആരോപണങ്ങള്‍ ഉയരുന്ന സമയത്ത് പിന്മാറിയാല് ക്ഷീണമാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരത്തില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസര്‍കോടേക്ക് മാറാന്‍ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണെന്നും കെ.എം ഷാജി പ്രതികരിച്ചു. പാര്‍ട്ടിക്കകത്തെ റിബല്‍ ആണെന്ന മാധ്യമ വാര്‍ത്തകളില്‍ സന്തുഷ്ടനാണെന്നും ഷാജി പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസം ആശയപരമാണ്. അദ്ദേഹത്തിനോടുള്ള ഏതിര്‍പ്പുകള്‍ നേരിട്ട് പറയാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.