പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് മത്സരിക്കും: കെ.എം ഷാജി എം.എല്‍.എ

Published on 11 February 2021 12:30 pm IST
×

അഴീക്കോട്: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് മത്സരിക്കുമെന്ന് കെ.എം ഷാജി എം.എല്‍.എ. വിജിലന്‍സ് കേസിനെ ഭയമില്ലെന്നും സുരക്ഷിത മണ്ഡലം തേടിപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് സീറ്റുകള്‍ വച്ച് മാറുന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഷാജി കണ്ണൂരില്‍ പറഞ്ഞു. 

ഇക്കുറി ഷാജി അഴീക്കോട് മത്സരിക്കില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ എം.വി നികേഷ് കുമാറിനെയും അതിനുമുമ്പ് പ്രകാശന്‍ മാസ്റ്ററെയും പരാജയപ്പെടുത്തിയാണ് കെ.എം ഷാജി അഴീക്കോട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയത്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസ് വിജിലന്‍സ് അന്വേഷിച്ചുവരികയാണ്. ഒരുതവണ ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 

ഷാജിക്ക് മാത്രമേ അഴീക്കോട് വിജയ സാധ്യതയുള്ളൂ എന്നാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രാദേശിക നേതൃത്വം യു.ഡി.എഫ് നേതാക്കളെ അറിയിച്ചത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait