തിരുവനന്തപുരം: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ധനവില കൂടി. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 90 രൂപയ്ക്ക് തൊട്ടരികെയെത്തി. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 96 പൈസയായി. ഡീസലിന് 32 പൈസയും, പെട്രോളിന് 25 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില ലീറ്ററിന് 83 രൂപ 91 പൈസയും പെട്രോളിന് 89 രൂപ 73 പൈസയുമായി. കൊച്ചിയില്‍ ഡീസലിന് 82 രൂപ 24 പൈസയും പെട്രോളിന് 88 രൂപ ഒരു പൈസയുമാണ് ഇന്നത്തെ നിരക്ക്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.