കൊച്ചി: സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. മൂവാറ്റുപുഴ ഗവ. ആശുപത്രിയിലെ നഴ്സായിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശി പി.സി സുലോചന (52) ആണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന ഇവര്‍ക്ക് ഒരാഴ്ച മുന്‍പാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലോചനയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ജീവന് രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.