ബൈക്ക് മോഷണത്തിനിടെ പ്രതി പിടിയില്‍

Published on 10 February 2021 12:41 pm IST
×

കാസര്‍കോട്: ബൈക്ക് മോഷണത്തിനിടെ മോഷ്ടാവ് പിടിയില്‍. കര്‍ണ്ണാടക മൈസൂര്‍ ഹന്‍സൂര്‍ സെല്ലൂര്‍ പാല സ്വദേശി ഹൊസ പഞ്ചലി ഹൗസില്‍ കെ.കാര്‍ത്തിക്കി (21) നെയാണ് ടൗണ്‍ എസ്.ഐ ഷെയ്ഖ് അബ്ദുള്‍ റസാഖും സംഘവും പിടികൂടിയത്. 

ഇന്നലെ രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും നിര്‍ത്തിയിട്ട ബൈക്ക് മോഷണത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ബൈക്ക് തള്ളി കൊണ്ടുപോകുന്നതിനിടെയാണ് രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന പോലിസ് സംഘത്തിന്റെ പിടിയിലായത്. കൂട്ടാളികളായ രണ്ടുപേര്‍ രക്ഷപ്പെട്ടു. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ചെര്‍ക്കള പാടി സ്വദേശിയുടെ കെ.എല്‍ 14 വൈ 546 നമ്പര്‍ ബൈക്കാണ് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait