ഇന്ധനവില ഇന്നും കൂടി

10 ദിവസത്തിനിടെ വില കൂടുന്നത് നാലാം തവണ
Published on 10 February 2021 10:03 am IST
×

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്ന് കുതിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 87 രൂപ 76 പൈസയും ഡീസല്‍ വില 81 രൂപ 99 പൈസയുമായി. തിരുവനന്തപുരം നഗരത്തില്‍ 89 രൂപ 48 പൈസയാണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 63 പൈസ. അതേസമയം, എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധനവില കൂടിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait