തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Published on 09 February 2021 12:18 pm IST
×

കണ്ണപുരം: തീ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണപുരം ചൈനാക്ലേ റോഡില്‍ താമസിക്കുന്ന കിഴക്കേ വീട്ടില്‍ തുളസി (32) യാണ് മരിച്ചത്. അവിവാഹിതയാണ്. ശിവദാസന്‍-വാസന്തി ദമ്പതികളുടെ മകളാണ്. സഹോദരന്‍: ഗോകുല്‍ദാസ്. 

ഇക്കഴിഞ്ഞ മൂന്നിന് രാവിലെ ഗുരുതരമായി തീ പൊള്ളലേറ്റ നിലയില്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. കണ്ണപുരം പോലിസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait