ഫര്‍ലോംകരയില്‍ 95 ലിറ്റര്‍ വാഷ് കണ്ടെടുത്തു

Published on 09 February 2021 11:55 am IST
×

തളിപ്പറമ്പ്: നടുവില്‍ ഫര്‍ലോംകര തോട്ടുചാലില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ 95 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ആലക്കോട് എക്‌സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫിസര്‍ പ്രകാശന്‍ ആലക്കലും പാര്‍ട്ടിയും ചേര്‍ന്നാണ് വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫിസര്‍ അഹമ്മദ് കെ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ധനേഷ്.വി, സാജന്‍ കെ.കെ, ഡ്രൈവര്‍ ജോജന്‍ എന്നിവരുമുണ്ടായിരുന്നു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait