ഇരുട്ടടിയായി ഇന്ധനവില: സംസ്ഥാനത്ത് 90 കടന്ന് പെട്രോള്‍ വില

Published on 09 February 2021 9:25 am IST
×

കൊച്ചി: ഇരുട്ടടിയായി സര്‍വകാല റെക്കോഡും കടന്ന് ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പെട്രോളിന് ഇന്ന് 35 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. 

ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വില വര്‍ധനയാണിത്. കൊച്ചി നഗരത്തില്‍ പെട്രോളിന് ഇന്ന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait