പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കാറില്‍ ലോറിയിടിച്ചു; ഒരാള്‍ മരിച്ചു  

Published on 08 February 2021 11:30 am IST
×

കുമ്പള: ബന്തിയോട് ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുട്ടം സ്വദേശിയായ സിറാന്‍ സെയ്താലി ആണ് മരിച്ചത്. പയ്യന്നൂരിലുള്ള പാസ്പോര്‍ട്ട് ഓഫിസിലേക്കുള്ള യാത്രയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത്. 

ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന യുവതി ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലും, കൂടെയുണ്ടായിരുന്ന രണ്ട് കുട്ടികള്‍ കുമ്പളയിലെ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ലോറി നിര്‍ത്താതെ പോയെങ്കിലും നമ്പര്‍ പ്ലേറ്റ് കാറില്‍ കുടുങ്ങിയതിനാല്‍ ലോറി കണ്ടെത്താന്‍ സഹായിച്ചു.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait