നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു 

Published on 08 February 2021 11:09 am IST
×

ചെന്നൈ: നടന്‍ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. ജീവിതം പഴയ പടിയായിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കുക- സൂര്യ കൂട്ടിച്ചേര്‍ത്തു.  

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait