പയ്യന്നൂരിലെ അഗ്‌നിരക്ഷാ സേനാംഗം കുഴഞ്ഞുവീണു മരിച്ചു

Published on 01 February 2021 10:59 am IST
×

പയ്യന്നൂര്‍: അഗ്‌നിരക്ഷാ സേനാംഗം പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു. പയ്യന്നൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസിലെ സേനാംഗം വെള്ളൂര്‍ ജെന്റ്‌സ് ക്ലബ്ബിന് സമീപം താമസിക്കുന്ന കാങ്കോല്‍ക്കാരന്‍ ശ്രീജിത്ത് (34) ആണ് മരണപ്പെട്ടത്. പ്രഭാതസവാരിക്കിറങ്ങിയ ശ്രീജിത്തിനെ റോഡരികില്‍ അബോധാവസ്ഥയില്‍ വീണു കിടക്കുന്നത് കണ്ട് വഴിയാത്രക്കാര്‍ ഉടനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രണ്ടുമാസം മുമ്പാണ് ശ്രീജിത്തിന്റെ വിവാഹം കഴിഞ്ഞത്. കാഞ്ഞങ്ങാട് നിന്നും പയ്യന്നൂരിലെ അഗ്‌നിരക്ഷാ നിലയത്തിലേക്ക് രണ്ടുവര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന് സ്ഥലംമാറ്റം കിട്ടിയത്. സ്‌കൂബാ കിറ്റ് ഉപയോഗിച്ച് വെള്ളത്തിനടിയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടിയ ഇദ്ദേഹം മറ്റു സേനാംഗങ്ങളുടെ പരിശീലകനുമായിരുന്നു. കുഞ്ഞിമംഗലം മുച്ചിലോട്ട് ക്ഷേത്ര സ്ഥാനികന്‍ കുഞ്ഞമ്പു അന്തി തിരിയന്റെയും തങ്കമണിയുടെയും മകനാണ്. ഭാര്യ: ചഞ്ചിത (പട്ടുവം). സഹോദരങ്ങള്‍: ശ്രീലത, ശ്രീലേഖ. മൃതദേഹം പയ്യന്നൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait