10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

നിര്‍മ്മാണ ചിലവ് 250 കോടി
Published on 23 January 2021 2:47 pm IST
×

തിരുവനന്തപുരം: സംസ്ഥാനത്തെ 10 റെയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. 251 കോടി രൂപ ചെലവില്‍ കിഫ്ബി ഫണ്ട് ഉപയോഗിപ്പെടുത്തിയാണ് നിര്‍മ്മാണം. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.  

ലെവല്‍ ക്രോസ് വിമുക്ത കേരളം എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കുള്ള തുടക്കമാണിത്. ആറ് ജില്ലകളിലായാണ് പത്ത് റെയില്‍വെ മേല്‍പ്പാലങ്ങള്‍ വരുന്നത്. ചിറയന്‍കീഴ്, മാളിയേക്കല്‍, ഇരവിപുരം, ഗുരുവായൂര്‍, ചിറങ്ങര, അകത്തേത്തറ, വാടാനാംകുറിശി, താനൂര്‍, ചേലാരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് പുതിയ മേല്‍പ്പാലങ്ങള്‍. 

മേല്‍പ്പാലങ്ങളില്‍ രണ്ടുവരി നടപ്പാതയുമുണ്ടാകും. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതികള്‍ പൂര്‍ണ്ണമാകുന്നതോടെ പ്രധാനപ്പെട്ട നിരത്തുകളിലെ ഗതാഗത തടസങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait