വിജയ സാധ്യതയുള്ളവരെയേ സ്ഥാനാര്‍ഥിയാക്കൂ: കെ.സി വേണുഗോപാല്‍

Published on 23 January 2021 1:46 pm IST
×

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി വയ്ക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്ന് കെ.സി വേണുഗോപാല്‍ മേല്‍നോട്ട സമിതിയില്‍ ആവശ്യപ്പെട്ടു. 

വിജയ സാധ്യത മാത്രമാകണം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡം. തെരഞ്ഞെടുപ്പ് അതീവ നിര്‍ണ്ണായകമാണ്. തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ് മുന്നോട്ടുപോകണം. വിജയ സാധ്യതയുള്ളവരെയേ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയൂ. ഇതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. തനിക്ക് വ്യക്തി താല്‍പര്യങ്ങള്‍ ഇല്ലാത്തതുകൊണ്ട് ഇക്കാര്യം തുറന്നു പറയുകയാണെന്നും ചിലപ്പോള്‍ മറ്റുള്ളവര്‍ താല്‍പര്യങ്ങള്‍ കൊണ്ട് അത് തുറന്ന് പറഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രിസിന്റെ  നിര്‍ണായക യോഗം തിരുവനന്തപുരത്ത് ചേര്‍ന്നത്. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഘടകകക്ഷികള്‍ കൂടി മുന്നോട്ടുവച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം വിളിച്ചുചേര്‍ത്തത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait