ജില്ലയില്‍ ഇന്ന് 873 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി

Published on 22 January 2021 8:55 pm IST
×

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 873 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ഗവ. മെഡിക്കല്‍ കോളജില്‍ 105 പേര്‍ക്കും, തലശേരി ജനറല്‍ ആശുപത്രിയില്‍ 75 പേര്‍ക്കും, പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 87 പേര്‍ക്കും, മട്ടന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 108 പേര്‍ക്കും, അഴീക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 102 പേര്‍ക്കും, പാപ്പിനിശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 109 പേര്‍ക്കും, തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ 110 പേര്‍ക്കും, പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ 86 പേര്‍ക്കും, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 91 പേര്‍ക്കും കുത്തിവെപ്പ് നല്‍കി. ഇതുവരെ 3742 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait