രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു 

Published on 22 January 2021 4:40 pm IST
×

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടയില്‍ 4,4049 സെഷനുകളിലായി 2,37,050 പേരാണ് കുത്തിവെപ്പെടുത്തത്. ആകെ 18,167 സെഷനുകളാണ് ഇതുവരെ രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. 

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പരിശോധനാ സൗകര്യങ്ങളുടെ വികസനം വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പരിശോധന നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടയില്‍ 8,00,242 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ പരിശോധനകളുടെ എണ്ണം 19,01,48,024 കടന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്.  

കഴിഞ്ഞ കുറച്ചു ആഴ്ചകളിലായി പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ സജീവ കേസുകള്‍ 1.78 ശതമാനം മാത്രമാണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,88,688 പേരാണ്. 24 മണിക്കൂറിനിടയില്‍ 18,002പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 10,283,708 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. നിലവില്‍ രോഗമുക്തി നേടിയ കേസുകളില്‍ 84.70 ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമള്ളതാണ്. 24 മണിക്കൂറിനിടയില്‍ കേരളത്തില്‍ 6,229 പേരും മഹാരാഷ്ട്രയില്‍ 3980 പേരും കര്‍ണാടകയില്‍ 815 പേരും രോഗമുക്തി നേടി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait