കണ്ണൂരില്‍ വ്യാജ ലോട്ടറികള്‍ വ്യാപകം; തട്ടിപ്പിനിരയാകുന്നത് ചില്ലറ വില്‍പ്പനക്കാര്‍

Published on 22 January 2021 4:17 pm IST
×

കണ്ണൂര്‍: ജില്ലയില്‍ വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് വ്യാപകമായി പണം തട്ടുന്നതായി പരാതി. ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്ത് വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്.  നടന്ന് വില്‍പ്പന നടത്തുന്ന ഇവരില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ മുഴുവനായി വാങ്ങിയ ശേഷമാണ് തട്ടിപ്പ്. സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ കളര്‍ പ്രിന്റുകള്‍ നല്‍കി സമ്മാനത്തുക വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ പതിവ്. സ്റ്റാളുകളില്‍ എത്തി ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോഴാകും വില്‍പ്പനക്കാര്‍ തട്ടിപ്പ് മനസിലാക്കുന്നത്. തളിപ്പറമ്പ്, ചപ്പാരപ്പടവ് തുടങ്ങിയ മേഖലകളില്‍ നിരവധിപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പിനിരയായി. ലോട്ടറി വില്‍പനയിലൂടെ മാത്രം ഉപജീവനം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം തട്ടിപ്പുകള്‍. യഥാര്‍ഥ ടിക്കറ്റാണോ എന്ന് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ് തട്ടിപ്പിനിരയാകാന്‍ കാരണം. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് വില്‍പനക്കാര്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait