ചെറുപുഴ: വ്യാപാരിയുടെ വീട്ടില്‍ നിന്നുംറബ്ബര് ഒട്ടു പാല് മോഷണം നടത്തിയ മോഷ്ടാവ് നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി ചെറുപുഴയിലെ വര്‍ഗീസ് എന്ന സുനിലി (58) നെയാണ് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്പിച്ചത്.
ചെറുപുഴ ബസ്സ്റ്റാന്റിന് സമീപം പൂജാ സാധനങ്ങള്‍ വില്പന നടത്തുന്ന ചിറ്റാരിക്കാല്‍ പാലത്തിന് സമീപം അരിമ്പയിലെ കുമരേശന്റെ വീട്ടില്‍ നിന്നാണ് ഒരു ചാക്ക് റബ്ബര്‍ ഒട്ടു പാല് മോഷ്ടിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ നിരീക്ഷണ കാമറ പരിശോധിക്കുകയും നാട്ടുകാരെ വിവരമറിയിച്ച് മോഷ്ടാവിനെ കൈയ്യോടെ പിടികൂടി ചിറ്റാരിക്കാല്‍ പോലിസില്‍ ഏല്പിക്കുകയായിരുന്നു. നിരവധി മോഷണത്തിന് ഇയാള്‍ നേരത്തെ പിടിയിലായിട്ടുണ്ട്. നാട്ടുകാര്‍ മോഷ്ടാവിനെ ചെറുപുഴ പോലിസിന് കൈമാറി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.