ശ്രീകണ്ഠാപുരം: കാഞ്ഞിരക്കൊല്ലി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചിറ്റാരി കോളനി സെയ്താലിക്കുന്നിനടുത്ത് രണ്ട് കുഴികളിലായി ആളില്ലാത്ത നിലയില്‍ സൂക്ഷിച്ചുവച്ച 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വാഷ് നശിപ്പിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ കെ.സന്തോഷ് കുമാറും പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് പ്രകാശന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രമേശന്, അഖില്‍ ജോസ്, എം.വി സുജേഷ്, അബ്ദുള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.