തൃച്ഛംബരം പെട്രോള്‍ പമ്പിലും ബേക്കറിയിലും മോഷണം

Published on 22 January 2021 12:59 pm IST
×

തളിപ്പറമ്പ്: തൃച്ഛംബരത്ത് പെട്രോള്‍ പമ്പിലും ചിപ്‌സ് നിര്‍മാണ സ്ഥാപനത്തിലും സമീപത്തെ തട്ടുകടയിലും മോഷണം. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്. തലോറയിലെ പി.പി ഷീജിത്തിന്റെ ഉടമസ്ഥതയിലുള്ള തൃച്ഛംബരത്തെ ഷീബ ചിപ്‌സ് കടയിലെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് മേശവലിപ്പ് തകര്‍ത്തു ചില്ലറ നാണയങ്ങളും നോട്ടുകളും കവര്‍ന്നു. ബേക്കറിയുടെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. 

തൊട്ടടുത്തെ പെട്രോള്‍ പമ്പിലെ ഗ്ലാസ് നീക്കി മോഷ്ടാവ് അകത്തുകയറി മേശവലിപ്പിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട് മോഷണശ്രമം നടത്തിയിട്ടുണ്ട്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന റോയിയുടെ ഉടമസ്ഥതയിലുള്ള തട്ടുകടയുടെ പൂട്ടും തകര്‍ത്തു. മോഷ്ടാവിന്റെ ദൃശ്യം സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മോഷണം. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി പരിശോധിച്ചു. ബേക്കറി ഉടമ പി.പി ഷീജിത്തിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait