ചെറുപുഴ: ആറുവയസുകാരിയുടെ കണ്ണില്‍ മുളക് തേച്ച് ക്രൂരമായി പീഡിപ്പിച്ച മാതാപിക്കള്ക്കെതിരേ കേസെടുത്തു. ചിറ്റാരിക്കാല്‍ പറമ്പ കോളനിയിലെ ദമ്പതികളുടെ ആറുവയസുള്ള മകള്‍ക്കാണ് മാതാപിതാക്കളുടെ ക്രൂര പീഡനം സഹിക്കേണ്ടിവന്നത്. ദമ്പതികള്‍ കുട്ടിയുടെ കണ്ണില്‍ മുളക് തേക്കുന്നതു കണ്ട പരിസരവാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും കുട്ടിയെ അയല്പക്കത്തെ വീട്ടിലേക്ക് മാറ്റിയശേഷം മാതാപിതാക്കള്‍ക്കെതിരേ പോലിസില്‍ വിവരമറിയിച്ച് കേസെടുപ്പിക്കുകയായിരുന്നു. എസ്.ഐ.കെ പ്രശാന്തിനാണ് കേസന്വേഷണ ചുമതല. ജുവനൈല്‍ ആക്ട് പ്രകാരമാണ് മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.