പയ്യന്നൂര്‍: 15കാരനായ മകനെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. മംഗളൂരുവില്‍ അറബി പഠനത്തിനായി പോയ പുഞ്ചക്കാട് തസ്മിറ മന്‍സിലില്‍ സാബിത്തി (15) നെയാണ് കാണാതായത്. പിതാവ് ഉസ്മാന് നല്കിയ പരാതിയില്‍ പയ്യന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ടുവര്‍ഷ കാലമായി മംഗളൂരു ബി.സി റോഡിലെ പള്ളിക്ക് കീഴിലുള്ള സ്ഥാപനത്തിലാണ് സാബിത്ത് അറബി പഠനം നടത്തിവന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സാബിത്ത് പഠനത്തിനായി മംഗളൂരുവിലേക്ക് വീട്ടില്‍ നിന്നും പോയത്. എന്നാല്‍ മംഗളൂരിലെ പഠന കേന്ദ്രത്തിലോ തിരിച്ച് വീട്ടിലോ എത്താതിരുന്നതിനെ തുടര്‍ന്നാണ് പിതാവ് പോലിസില്‍ പരാതി നല്‍കിയത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.