തില്ലങ്കേരി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ബിനോയ് കുര്യന് ആണ് വിജയിച്ചത്. യു.ഡി.എഫിലെ ലിന്റ ജയിംസിനെ 7128 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
നിലവില്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് തില്ലങ്കേരി. എല്ലാ പഞ്ചായത്തിലും എല്‍.ഡി.എഫ് ലീഡ് നേടി. യു.ഡി.എഫ് സ്വാധീന മേഖലയായ അയ്യങ്കുന്ന് പഞ്ചായത്തില്‍ ആദ്യമായാണ് എല്‍.ഡി.എഫ് ലീഡ് നേടുന്നത്. നേരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.