കോണിപ്പടിയില്‍ നിന്നു വീണുപരിക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു

Published on 21 January 2021 1:53 pm IST
×

കണ്ണപുരം: വീടിന്റെ കോണിപ്പടിയില്‍ നിന്നു വീണു പരിക്കേറ്റ നിര്‍മാണ തൊഴിലാളി മരിച്ചു. മാങ്ങാട് തെരു എരിഞ്ഞിക്കല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചെന്താമല ഹൗസില്‍ സി.പ്രേമാനന്ദന്‍ (56) ആണ് മരിച്ചത്. 

ഇക്കഴിഞ്ഞ 18ന് രാത്രി വീടിന്റെ മുകളിലെ നിലയില്‍ നിന്നും ഇറങ്ങവെ അബദ്ധത്തില്‍ താഴേക്ക് തെന്നിവീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മംഗളൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

പരേതനായ നാരായണന്‍  നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: എം.നിഷ. മക്കള്‍: ആതിര.ഹരിത (വിദ്യാര്‍ഥിനി). മരുമകന്‍: ദീപു. സഹോദരങ്ങള്‍: രവീന്ദ്രന്‍, കമലാക്ഷി, വിനോദിനി, മോളി. കണ്ണപുരം എ.എസ്.ഐയുടെ നേതൃത്വത്തില്‍ പോലിസ് മംഗളൂരുവിലെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait