പ്രധാനമന്ത്രി കോവിഡ് വാക്സിന്‍ സ്വീകരിക്കും

പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും
Published on 21 January 2021 12:58 pm IST
×

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക.  

കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമേറിയവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും. 50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് സൂചന. രണ്ടാംഘട്ടത്തില്‍ 50 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 

കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait