വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം: ഫെബ്രുവരി 8ന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല 

ഉപയോക്താക്കള്‍ക്കിടയില്‍ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് നിലപാട് മാറ്റിയത് 
Published on 16 January 2021 10:21 am IST
×

സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യില്ല. മേയ് 15 വരെ നടപ്പാക്കില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലോകമൊട്ടാകെ പുതിയ നയം വാട്‌സാപ് ഉപയോക്താക്കള്‍ക്കിടയില്‍ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്‌സാപ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാന്‍ സമയം നല്‍കും. 

വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ, കോളുകള്‍ കേള്‍ക്കാനോ വാട്‌സാപ് കമ്പനിയ്‌ക്കോ, ഫെയ്‌സ്ബുക്കിനോ കഴിയില്ല. ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഒട്ടേറെ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതു മാറ്റുന്നതിനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 

ഫെബ്രുവരി എട്ടിനുശേഷം വാട്‌സാപ് ഉപയോഗിക്കാനാകില്ലെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആളുകള്‍ വാട്‌സാപ് ഡിലീറ്റ് ചെയ്യാനും വ്യാപകമായി മറ്റ് ആപ്പുകളിലേക്ക് മാറാനും തുടങ്ങിയിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait