ഡല്‍ഹിയില്‍ സ്‌കൂളുകള്‍ 18ന് തുറക്കും; ഹാജര്‍ നിര്‍ബന്ധമില്ല

Published on 13 January 2021 8:40 pm IST
×

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഈ മാസം 18ന് തുറക്കും. 10, 12 ക്ലാസുകളാണ് ആദ്യം ആരംഭിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്ത് മാസത്തിന് ശേഷമാണ് രാജ്യ തലസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. സി.ബി.എസ്.ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പത്ത്, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ ആരംഭിക്കുന്നത്. 

രക്ഷകര്‍ത്താക്കള്‍ അനുവദിച്ചാല്‍ മാത്രം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്തിയാല്‍ മതി. സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സൂക്ഷിക്കണമെങ്കിലും ഹാജര്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം. ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായുള്ള പരീക്ഷകളും പ്രാക്റ്റിക്കല്‍ പരീക്ഷകളും നടത്താനായി സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതായി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

12ാം ക്ലാസുകാരുടെ പ്രീ ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് മൂന്ന് മുതല്‍ ഏപ്രില്‍ 15 വരെയും പത്താം ക്ലാസുകാരുടെ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരേയും നടക്കും. സി.ബി.എസ്.ഇ പരീക്ഷകള്‍ മെയ് നാലിന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പരീക്ഷ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait